ആത്മാര്‍ഥതയും ജീവിതവിശുദ്ധിയുമുള്ളവര്ക്കേ സംഘടനയെ നയിക്കാനാവൂ - നാസര്‍ഫൈസി കൂടത്തായി
കരുവാരകുണ്ട്: ആത്മാര്‍ഥതയും ജീവിതവിശുദ്ധിയും കൈമുതലായവര്‍ക്ക് മാത്രമേ സംഘടനയെ ശരിയായ ദിശാബോധത്തോടെ നയിക്കാനാവൂവെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാനസെക്രട്ടറി നാസര്‍ഫൈസി കൂടത്തായി അഭിപ്രായപ്പെട്ടു.കരുവാരകുണ്ട് ദാറുന്നജാത്ത് 34-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി രണ്ടാംദിനത്തില്‍ നടന്ന സംഘടനാസംഗമത്തില് മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു നാസര്‍ഫൈസി കൂടത്തായി.വൈകീട്ട് നടന്ന ഖുര്‍ആനിന്റെ വെളിച്ചം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ്തങ്ങള്‍ ഉദ്ഘാടനംചെയ്തു. എസ്.വൈ.എസ് സംസ്ഥാനസെക്രട്ടറി അബ്ദുല്‍ഹമീദ്ഫൈസി അമ്പലക്കടവ് അധ്യക്ഷതവഹിച്ചു.