തീവ്രവാദത്തെ പ്രതിരോധിക്കേണ്ടത് മതസംഘടനയുടെ ബധ്യത : അബ്ബാസലി തങ്ങള്‍


കണ്ണൂര്‍ : മതത്തിന്‍റെ പേരില്‍ നടക്കുന്ന വര്‍ഗ്ഗീയ തീവ്രവാദ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കേണ്ട ബാധ്യത മതസംഘടനകള്‍ക്കാണെന്ന് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ജനുവരി 26 ന് SKSSF കണ്ണൂരില്‍ നടത്തുന്ന മനുഷ്യജാലികയുടെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു തങ്ങള്‍. എല്ലാ മതങ്ങളിലും തീവ്രവാദ ചിന്തകള്‍ വളര്‍ന്നു വരികയാണ്. ഓരോ മത നേതൃത്വവും ഇത്തരം പ്രവണതക്കെതിരെ ജാഗ്രത പുലര്‍ത്തണം. ഇസ്‍ലാമിന്‍റെ പേരില്‍ നടത്തുന്ന തീവ്രവാദ പ്രവര്‍ത്തനങ്ങളെ സമസ്തയും പോഷക സംഘടനകളും ശക്തിയായി എതിര്‍ത്തിട്ടുണ്ട്. ഭീകരവാദ-തീവ്രവാദ ചിന്തകള്‍ക്കെതിരായുള്ള സന്ദേശമാണ് മനുഷ്യജാലികയിലൂടെ SKSSF സമൂഹത്തിന് സമര്‍പ്പിക്കുന്നത്.

എ.കെ. അബ്ദുല്‍ ബാഖി അധ്യക്ഷത വഹിച്ചു. വി.കെ. അബ്ദുല്‍ ഖാദര്‍ മൗലവി, അബ്ദുല്ല ദാരിമി കൊട്ടില, സലാം പെരുമളാബാദ്, ശഹീര്‍ പാപ്പിനിശ്ശേരി, മുനീര്‍ ദാരിമി തോട്ടീക്കല്‍, ഉമ്മര്‍ ചാലാട്, റഷീദ് മുണ്ടേരി, എസ്.വി. മന്‍സൂര്‍, ഹാരിസ് അസ്അദി വളക്കൈ, ജുനൈദ് ചാലാട് പ്രസംഗിച്ചു.